ജൊഹാന്നസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം റദ്ദാക്കി, ദക്ഷിണാഫ്രിക്കന്‍ വനിതാ സൂപ്പര്‍ പേസര്‍ ഷബ്നിം ഇസ്മയില്‍ തിരിച്ചെത്തി.
ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഷബ്നിം ഉള്‍പ്പെട്ടു.
37കാരിയായ ഷബ്നിം ആണ് വനിതാ ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം; 113 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റ്.
ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെ ബ്രിട്ടനില്‍ നടക്കും.